അബുദാബിയിൽ ഈ മാസം 30ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റും സാധനങ്ങളും വാങ്ങി കാത്തിരുന്ന മലയാളി മരിച്ചു.വേങ്ങര പുല്ലമ്പലവൻ സ്വദേശി സുബൈർ (58) ആണ് മരിച്ചത്.
ലിമോസിൻ ഡ്രൈവറായിരുന്ന സുബൈർ രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാത്തതിനാൽ റൂമിൽ കൂടെ താമസിച്ചിരുന്നവർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. പോലീസിനെ അറിയിച്ചയതിനെ തുടർന്ന് അവരെത്തി ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം നേരത്തെ മരിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.ഹൃദയമാഘാതമായിരുന്നു മരണകാരണം.
സക്കീനയാണ് ഭാര്യ, മക്കൾ മുഹമ്മദ് ഷെബിൻ, ഷിഫിൻ മുമ്മദ്, ഷെസ്മി നൂരി, ബനിയസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടിപോകാനുള്ള നടപടികൾ നടന്നുവരുന്നതായി കെ. എം. സി. സി. പ്രവർത്തകർ അറിയിച്ചു.