അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചണ്ഡിഗഡിലേക്ക് പുതിയ പ്രതിദിന ഫ്ലൈറ്റുകൾ ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് ഇന്ന് മെയ് 16 വ്യാഴാഴ്ച്ച അറിയിച്ചു.
കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സർവീസുകളും ലഖ്‌നൗവിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബി എയർപോർട്ടുകളിൽ നിന്ന് ഇന്ത്യയിലേക്കുള്ള കൂടുതൽ യാത്രാ ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്. 2020-ൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രവർത്തനം ആരംഭിച്ച ഇൻഡിഗോ, ഷെഡ്യൂളിൽ മൊത്തം 21 പ്രതിവാര ഫ്ലൈറ്റുകളാണ് ചേർത്തിട്ടുള്ളത്.