അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ബഹ്റൈനിലെത്തി.
ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന അറബ് ഉച്ചകോടി ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ചരിത്ര പ്രധാനമായ അൽസബീൽ പാലസിൽ വച്ചാണ് നടക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് മുഹമ്മദിനോടൊപ്പമുണ്ട്.
ബഹ്റൈൻ പ്രധാന മന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുക്കാനെത്തിയ രാഷ്ട്ര നേതാക്കളെ സ്വീകരിച്ചാനയിച്ചു.
യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ , ദുബായ് വ്യോമയാന അതോറിറ്റി പ്രസിഡന്റും ദുബായ് ഐര്പോര്ട്സ് ചെയർമാനുമാനും എമിരേറ്റ്സ് എയർ ലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും സി. ഇ. ഒ -യുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് ആൽ മഖ്തൂം, മന്ത്രിസഭാ കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി , സഹ മന്ത്രി ഖലീഫ ബിൻ ഷഹീൻ അൽ മറാർ, ബഹ്റൈനിലെ യു.എ.ഇ. അംബാസിഡർ ഫഹദ് മുഹമ്മദ് സലിം ബിൻ കർദുസ് അൽ അമീരി എന്നിവരും ഷെയ്ഖ് മുഹമ്മദിനോടെപ്പം ഉണ്ടായിരുന്നു.