കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ തിരച്ചിൽ സംഘങ്ങൾ നടത്തിയ അന്വേഷണത്തിൽ പർവതപ്രദേശങ്ങളിലും മഞ്ഞുമൂടിയ കാലാവസ്ഥയിലും ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും ഒപ്പമുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ബെൽ 212 ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിൽ പർവതങ്ങളിലൂടെ പറക്കുന്നതിനിടെ ഇന്നലെ ഞായറാഴ്ച തകർന്നുവീണതായി സ്ഥിരീകരിച്ചിരുന്നു.