ഇന്ന് മെയ് 21 ചൊവ്വാഴ്ച ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനം ആകാശചുഴിയിൽ (severe turbulence ) വീണതിനെത്തുടർന്ന് ആടിയുലഞ്ഞപ്പോൾ ഒരാൾ തൽക്ഷണം മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.
ഇതേതുടർന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777-300ER പ്രാദേശിക സമയം 3.45ന് വിമാനം ബാങ്കോക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്ന് എയർലൈൻ അറിയിച്ചു. ഇക്കാര്യം സിംഗപ്പൂർ എയർലൈൻസ് തന്നെയാണ് എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.
മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിംഗപ്പൂർ എയർലൈൻസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
https://x.com/SingaporeAir/status/1792866501713891682
വായുവേഗത്തിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കുന്ന സമയത്ത് വിമാനത്തിന്റെ ഗതി മാറി നിയന്ത്രണം വിടുമ്പോഴാണ് ഇത്തരത്തിൽ അപകടം സംഭവിക്കുന്നത്.