2023ൽ ദുബായിൽ 158,000 ഗോൾഡൻ വിസകൾ അനുവദിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.
2022-ൽ ഇഷ്യൂ ചെയ്ത 79,617 ഗോൾഡൻ വിസകളേയും 2021-ൽ ഇഷ്യൂ ചെയ്ത 47,150 ഗോൾഡൻ വിസകളേയും 2023 ലെ ഈ കണക്ക് മറികടന്നതായി ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.