പൊതുമാപ്പ്: യു എ ഇ എഴുതിത്തള്ളിയത് കോടിക്കണക്കിന് ദിർഹം പിഴ

കഴിഞ്ഞ 5 മാസത്തെ പൊതുമാപ്പ് കാലയളവിൽ യു.​എ.​ഇ​യി​ൽ എഴുതിത്തള്ളിയത് കോടിക്കണക്കിനു ദിര്ഹത്തിന്റെ പിഴ. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​ണ്​ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ഡി​സം​ബ​ർ 31 ന്​ ​കാ​ലാ​വ​ധി അവസാനിച്ചു. 88 ശ​ത​മാ​നം പേ​ർ പ​ദ്ധ​തി​യോ​ട്​ പ്ര​തി​ക​രി​ച്ച​താ​യി ഫെ​ഡ​റ​ൽ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ, സ്പോ​ൺ​സ​റി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ​വ​ർ, അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ച്ച​വ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. ഒ​ക്​​ടോ​ബ​ർ 30 ന്​ ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു​വെ​ങ്കി​ലും പൊ​തു​മാ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി. പി​ന്നീ​ട്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്​ ഡി​സം​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ഇ​തോ​ടെ അ​ഞ്ച്​ മാ​സ​ത്തെ സാ​വ​കാ​ശ​മാ​ണ്​
ല​ഭി​ച്ച​ത്.

പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ നിയമവിരുദ്ധമായി രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജ​യി​ൽ​വാ​സ​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലും ഉ​ൾ​പെ​ടെ ക​ടു​ത്ത ശി​ക്ഷ​യു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ ക​ഴി​യു​ന്ന​വ​രെ ജോ​ലി​ക്ക്​ നി​യ​മി​ക്ക​രു​തെ​ന്ന്​ ക​മ്പ​നി​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​മാ​പ്പ്​ ന​ട​പ്പാ​ക്കി​യ​തോ​ടെ നി​യ​മ​ലം​ഘ​ക​രി​ല്ലാ​ത്ത രാ​ജ്യം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു യു.​എ.​ഇ കൂ​ടു​ത​ൽ അ​ടു​ത്ത​താ​യും അ​തോ​റി​റ്റി പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!