Search
Close this search box.

മുംബൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനമിടിച്ച് 30 ലധികം ഫ്ലെമിംഗോ പക്ഷികൾക്ക് കൂട്ടമരണം : വിമാനത്തിനും കേടുപാടുണ്ടായി

Over 30 flamingos die as Emirates plane crashes while landing in Mumbai- Plane also damaged

ദുബായിൽ നിന്നും പുറപ്പെട്ട് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് എമിറേറ്റ്സ് വിമാനം (EK 508) ഇടിച്ച് 30 ലധികം ഫ്ലെമിംഗോ പക്ഷികൾ ചത്തു. ഫ്ലെമിംഗോ പക്ഷികൾ കൂട്ടമായി പറക്കുന്നതിനിടെയാണ് താഴ്ന്ന പറക്കുകയായിരുന്ന വിമാനം ഇടിച്ചത്. വേറെ ആളപായമൊന്നും ഉണ്ടായിട്ടില്ല.  പല മേഖലകളിൽ നിന്നായി ഫ്ലെമിംഗോകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ദേശാടനപക്ഷികൾ മുംബൈയിൽ എത്താറുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച്‌ച രാത്രിയുണ്ടായ അപകടത്തിൽ എമിറേറ്റ്സ് വിമാനത്തിനു കേടുപാടുണ്ടായെങ്കിലും അപകടം ഒഴിവായി. വിമാനത്തിന്റെ ദുബായിലേക്കുള്ള മടക്കയാത്ര റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഇവർക്ക് താമസവും പിന്നീട് മറ്റു വിമാനങ്ങളിൽ യാത്രാസൗകര്യവും ഒരുക്കിയെന്ന് എമിറേറ്റ്സ് അറിയിച്ചു.

മൃഗസംരക്ഷണ പ്രവർത്തകരും വനംവകുപ്പ് അധികൃതരുമെത്തി പക്ഷികളുടെ ശരീരഭാഗങ്ങൾ ശേഖരിച്ച് പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!