Search
Close this search box.

ഗുഡ്‌വില്‍ അംബാസഡറാകാൻ ICL ഫിന്‍കോര്‍പ്പ് ചെയർമാൻ അഡ്വ. കെ. ജി. അനില്‍കുമാര്‍ : ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ICL Fincorp Chairman Adv. K. G. Anilkumar - Official announcement soon

ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ (LACTC) സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ അഡ്വ. കെ. ജി. അനില്‍കുമാറിനെ ഗുഡ്‌വില്‍ അംബാസഡറായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഈ സുപ്രധാനമായ നിയമനം ഇന്ത്യയും മിഡില്‍ ഈസ്റ്റും മറ്റ് 33 LAC രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-ടൂറിസം ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ICL ഫിന്‍കോര്‍പ്പിന്റെ നിരന്തരമായ ശ്രമങ്ങളെ കൂടുതല്‍ ദൃഢമാക്കുന്നു. അഡ്വ. കെ. ജി. അനില്‍കുമാറിന്റെ തികഞ്ഞ അനുഭവസമ്പത്തും നേതൃത്വപാഠവവും പ്രയോജനപ്പെടുത്തി സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള കൗണ്‍സിലിന്റെ ഉദ്ദേശലക്ഷ്യത്തെ ഈ യോഗം എടുത്ത് കാട്ടും.

അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കുന്നതില്‍ ICL ഫിന്‍കോര്‍പ്പ് CMD ശ്രീ. കെ. ജി. അനില്‍ കുമാര്‍ നല്‍കിയ ശക്തമായ തീരുമാനങ്ങളെ ഇന്ത്യ ഗവണ്മെന്റും, ക്യൂബ ഗവണ്മെന്റ് ഉള്‍പ്പെടെയുള്ള മറ്റ് നിരവധി LAC ഗവണ്‍മെന്റുകളും അംഗീകരിച്ചു. ക്യൂബയുമായുള്ള ഇന്ത്യയുടെ വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രീ. കെ. ജി. അനില്‍ കുമാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗുഡ്വില്‍ അംബാസഡര്‍ എന്ന പുതിയ പദവി വ്യപരത്തിലൂടെയും വിനോദസഞ്ചാരത്തിലൂടെയും എല്ലാ LAC മേഖലയുമായി കൂടുതല്‍ ഇടപെഴകാനും പരസ്പരം പ്രയോജനപ്രദം ആകുന്നത്തിനും സഹായകമാകും.

രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക-വാണിജ്യ മേഖലകളില്‍ നിന്നും ക്ഷണം സ്വീകരിച്ചെത്തുന്ന വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ചടങ്ങ് നടത്തപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!