ഫുജൈറയിൽ മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഫുജൈറയിൽ നിർമ്മാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനുജ് ബഷീർ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വാണ് മരിച്ചത്.
ഇന്ന് ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കെട്ടിടത്തിലെ 19 -ാം നിലയിൽ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.