ജിമ്മിൽ വെച്ച് ശാരീരിക അസ്വസ്ഥത : ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ ദുബായിൽ മരിച്ചു.

Physical discomfort at the gym: Indian-origin Canadian dies in Dubai

ഇന്ത്യൻ വംശജനും കനേഡിയൻ പൗരനും കരീബിയൻ പ്രീമിയർ ലീഗ് സ്ഥാപകനുമായ അജ്മൽ ഹാൻ ഖാൻ (60) ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു.

ദുബായിലെ പാർ ജുമൈറയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച റിസോർട്ടിലെ ജിമ്മിൽ പരിശീലനം പൂർത്തിയാക്കിയ ഉടനെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. ജീവനക്കാർ എത്തുമ്പോഴേക്കും കുഴഞ്ഞു വീണ അജ്മൽ ഖാൻ മരണപ്പെടുകയുമായിരുന്നു.

ഇന്ത്യയിലെ ലക്‌നൗ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ മാതാവ് . വെർനസ് ഗ്രൂപ് ഓഫ് കമ്പനികളുടെ ഉടമയാണ്. കരീബിയയിൽ നടക്കുന്ന ടി. 20 ക്രിക്കറ്റ് ടൂർണമെന്റായ കരീബിയൻ പ്രീമിയർ ലീഗ് (സി. പി. എൽ .) സ്ഥാപകനായാണ് അറിയപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!