Search
Close this search box.

ഹൃദയാഘാതം : നാട്ടിൽ പോകാനിരുന്ന മലയാളി ഡ്രൈവർ ദുബായിൽ മരിച്ചു.

Heart attack: A Malayali driver who was going home died in Dubai.

നാട്ടിൽ പോകാനിരുന്ന മലയാളി ഡ്രൈവർ എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദീൻ (46) ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ മരിച്ചു. ഈ ചൊവ്വാഴ്ച നാട്ടിലെക്ക് പോകാൻ ടിക്കറ്റ് എടുത്തിരുക്കുകയായിരുന്നു ഷിഹാബുദീൻ.

ദുബായിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഷിഹാബുദീൻ . കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ ശേഷം സുഹൃത്തുക്കളുടെ മുറിയിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത എമിറേറ്റ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിക്കെ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം അഷ്‌റഫ് താമരശ്ശേരിയുടെയും കെ. എം. സി. സി യുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!