യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് , ബുധനാഴ്ച രാവിലെ കനത്ത മൂടൽമഞാണ് അനുഭവപ്പെടുന്നത്. ദൃശ്യപരത ചില പ്രദേശങ്ങളിൽ 1,000 മീറ്ററോ അതിൽ താഴെയോ ആയി കുറഞ്ഞിട്ടുണ്ട്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ് അലർട്ട് പുറപ്പെടുവിക്കുകയും വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ തിരക്കുള്ള സമയത്ത് റോഡുകളിൽ കുറച്ച് ട്രാഫിക്കും കാലതാമസവും പ്രതീക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അബുദാബി പോലീസ് ശക്തമായ മൂടൽമഞ്ഞിനെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ സൈറൺ അലാറം പുറപ്പെടുവിച്ചിരുന്നു. ഡൈനാമിക് സ്പീഡ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കുകയും, ചില ആന്തരികവും ബാഹ്യവുമായ റോഡുകളിൽ വേഗത പരിധി 80 കി.മീ / മണിക്കൂർ ആയി കുറച്ചിരുന്നു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നുമുള്ള നിർദ്ദേശവും നൽകിയിരുന്നു.