അഞ്ചാംപനിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന തിനായി അബുദാബിയിൽ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു.
അബുദാബിയിലെ ആരോഗ്യസുരക്ഷ സംവിധാനങ്ങളുമായി കൈകോർത്ത് അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (ADPHC) ആണ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് തുടക്കമിട്ടത്. ഇതിൻ്റെ ഭാഗമായി ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അഞ്ചാം പ നി, മുണ്ടിനീര്, റുബല്ല എന്നീ അസുഖങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകും.
ഇന്നലെ മേയ് 28ന് ആരംഭിച്ച കാമ്പയിൻ മൂന്നാഴ്‌ച്ച നീണ്ടു നിൽക്കും. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നീ മേ ഖലകളിലെ 58 ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.