അറബ്- ചൈനീസ് ബന്ധം ശക്തിപ്പെടുത്തും : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

Arab-Chinese relations will be strengthened- UAE President Sheikh Mohammed

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ യു. എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ പത്താമത് ചൈന അറബ് രാഷ്ട്ര സഹകരണ ഫോറത്തിൽ സംസാരിക്കവെ, അറബ്-ചൈന സഹകരണം ശക്തിപ്പെടുത്താൻ അയൽരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ യു.എ.ഇ. പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങും വിവിധ അറബ് രാഷ്ട്രങ്ങളിലെ മുതിർന്ന നേതാക്കളും ഫോറത്തിൽ പങ്കെടുത്തിരുന്നു.

യോഗത്തിനു ആതിഥേയത്വം വഹിച്ചതിനും അധ്യക്ഷനായതിനും പ്രസിഡന്റ് ഷി ജിൻ പിങ്ങിനോട് ഷെയ്ഖ് മുഹമ്മദ് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു. ചൈന തുടർച്ചയായ വികസനവും വളർച്ചയും കൈവരിക്കുമെന്നും സമീപ ഭാവിയിൽ അറബ് – ചൈനീസ് സംയുക്തസഹകരണം വർധിപ്പിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു വെല്ലുവിളികളെ നേരിടാൻ ലോകം ഒന്നിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യേണ്ട സമയത്താണ് ചൈന – അറബ് രാഷ്ട്ര സഹകരണ ഫോറത്തിന്റെ മന്ത്രിതല യോഗം ചേർന്നിരിക്കുന്നത്.

രാജ്യങ്ങളുടെ പുരോഗതിക്കും അവരുടെ ജനങളുടെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും വരും തലമുറകൾക്ക് നല്ല ഭാവി ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ് അന്താരാഷ്ട്ര സഹകരണം എന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സ യുദ്ധത്തിന്റെ സാഹചര്യത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഗസ്സ മുനമ്പിൽ അടിയന്തിര വെടിനിർത്തൽ കൈവരിക്കുന്നതിനും സിവിലിയന്മാർക്ക് സംരക്ഷണം നൽകുന്നതിനും മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു.

ദ്ധ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

നേരത്തെ ദക്ഷിണ കൊറിയയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഷെയ്ഖ് മുഹമ്മദ് ചൈനയിലെത്തിയത്. അബുദാബി ഉപഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹിയാൻ, വിദശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹിയാൻ തുടങ്ങി പ്രമുഖർ സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!