യുഎഇയിൽ ജൂൺ മാസത്തിൽ പ്രാബല്യത്തിൽ വരുന്ന ഇന്ധനവിലയിലെ കുറവിനെത്തുടർന്ന് അജ്മാനിൽ ടാക്സി ചാർജ് കുറയുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
നാളെ 2024 ജൂൺ 1 മുതൽ അജ്മാനിൽ ടാക്സി ചാർജ് കിലോമീറ്ററിന് 1.84 ദിർഹമായി കുറയും. നേരത്തെ മെയ് മാസത്തിൽ കിലോമീറ്ററിന് 1.88 ദിർഹമായിരുന്നു ചാർജ്ജ്.