കനത്ത മഴ : കൊച്ചി – ദുബായ് എമിറേറ്റ്സ് വിമാനം പുറപ്പെടാൻ വൈകും

Heavy rain: Departure of Kochi-Dubai Emirates flight will be delayed

കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുലര്‍ച്ചെ 4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം ഇന്ന് ജൂൺ 1 ന് രാവിലെ രാവിലെ 10ന് ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം മഴ കാരണം കൊച്ചിയിലെത്താന്‍ വൈകിയിരുന്നു.
.
കനത്ത മഴയെത്തുടര്‍ന്ന് വിമാനം തിരിച്ചുവിട്ടിരുന്നു. EK532 എമിറേറ്റ്സ് വിമാനം ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. ദൂരക്കാഴ്ചയ്ക്ക് പ്രയാസം വന്നതുകൊണ്ടായിരുന്നു വിമാനം കൊച്ചിയില്‍ ഇറക്കാതിരുന്നത്.

പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 6.20ഓടെ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കുകയായിരുന്നു. ഈ കാലതാമസം മൂലമാണ് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തിന്റെ സമയത്തിലും മാറ്റം വന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!