ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ കർശന ജാഗ്രത പുലർത്തുന്ന ആളായിട്ടുകൂടി തൃശ്ശൂർ പുന്നയൂർക്കുളം സ്വദേശി ശക്കീർ അഹമ്മദിന്റെ തുർക്കിയ യാത്രയിൽ ദുരനുഭവം.
ഓൺലൈൻ പണമിടപാടുകളിലും ഡെബിറ്റ് – ക്രെഡിറ്റ് കൈകാര്യം ചെയ്യ്യുന്നതിലും അതിജാഗ്രത പുലർത്തുന്നയാൾക്കാണ് ഈ ഒരനുഭവം കിട്ടിയിരിക്കുന്നത്. ക്രെഡിറ്റ് കാർഡിൽ നിന്ന് പണം കവർച്ച ചെയ്യപ്പെട്ടു എന്നത് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നവരെയെല്ലാം ഞെട്ടിക്കുന്നതാണ്.
22,000 ദിർഹമാണ് OTP കൺഫർമേഷൻപോലുമില്ലാതെ മൂന്ന് വ്യാജ ഇടപാടുകളിലൂടെ കാർഡിൽനിന്നും പിൻവലിക്കപ്പെട്ടതെന്ന് യു.എ.ഇ. യിലെ സംരംഭകൻ കൂടിയായ ശക്കീർ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
യു.എ.ഇ. കേന്ദ്രമായുള്ള ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ് കുടുംബമൊത്തുള്ള യാത്രയിൽ കൈയ്യിൽ കരുതിയിരുന്നത്. താമസസ്ഥലത്തെ വിശ്രമവേളയിൽ രാത്രി 11.50നു ശേഷം നാലു മിനിറ്റുകൾക്കുള്ളിലാണ് പണം പിൻവലിക്കപ്പെട്ടത്. ഉടൻ ബാങ്കിൽ വിവരമറിയിക്കുകയും തുർക്കി പോലീസിൽ പരാതിയും നൽകി. നടന്ന മൂന്ന് വിനിമയങ്ങളിലും ഒന്ന് ഇസ്താംബൂളിലാണെന്ന് പോലീസ് സ്ഥിതീകരിച്ചു. മറ്റ് രണ്ടെണ്ണം തുർക്കിയിൽ അല്ലെന്നും കൂടുതൽ അന്വേഷണത്തിനായി ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ വിവരം ലഭിക്കില്ലെന്നറിഞ്ഞു.സ്റ്റേറ്റുമെന്റ് വരുന്ന തീയതിയിൽ മാത്രമേ കൃത്യമായ വിവരം തങ്ങൾക്കും ലഭിക്കുകയുള്ളു. തങ്ങളല്ല വിസ-മാസ്റ്റർ പ്രൊവൈഡർമാരാണ് ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണ നിയമ ഇടപാടുകൾ കൈകാര്യം ചെയ്യ്യുന്നത്. പരാതിയിൽ നിജസ്ഥിതി തെളിയുന്ന മുറക്ക് ബാങ്ക് പണം തിരികെ നൽകുമെന്നായിരുന്നു യു.എ.ഇ. യിലെ ബാങ്കിൽ നിന്ന് ലഭിച്ച മറുപടി. എന്നാൽ തുർക്കിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ വ്യാജ ഇടപാട് നടത്തിയവരിൽ നിന്നും ആദ്യ ഇടപാടിൽ നഷ്ട്ടമായ 3250 യൂറോ ഈടാക്കുകയും പോലിസ് സ്റ്റേഷനിൽ വച്ച് തന്നെ തുക കൈയ്യിൽ തരികയും ചെയ്തു. മാറ്റ് രണ്ടു ഇടപാടുകളും നടന്നിരിക്കുന്നത് തുർക്കിക്ക് പുറത്തായതിനാൽ ഒന്നും ചെയ്യാനാകില്ലെന്നും അറിയിച്ചു. യു.എ.ഇ. യിൽ തിരികെയെത്തി രണ്ടാമത്തെ ദിവസം മറ്റൊരു ബാങ്കിന്റെ കാർഡിൽ നിന്നും സമാനമായ വ്യാജ ഇടപാട് നടന്നു. 3890 ഉം 1800 ഉം ദിർഹം ദുബായ് മേൽവിലാസത്തിലുള്ള കമ്പനിക്ക് കൈമാറ്റം നടന്നതായാണ് സന്ദേശം ലഭിച്ചത്.
ഇടപാട് നടത്തിയ കമ്പനിയുടെ വിലവസം വെച്ച് വെബ്സൈറ്റിലെ അന്വേഷണത്തിൽ കമ്പനിയും വിലാസവും ഫോൺ നമ്പറും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ബാങ്കുമായി നിരന്തരം ബന്ധപ്പെട്ടതിനൊടുവിൽ തുക താൽക്കാലിക ക്രെഡിറ്റായി ലഭിച്ചു. അന്വേഷണത്തിനു ശേഷം ക്രെഡിറ്റ് തുക സ്ഥിരപ്പെടുത്തുകയോ തിരിച്ചു പിടിക്കുകയോ ചെയ്യാമെന്നുമാണ് ബാങ്ക് അറിയിച്ചിരിക്കുന്നതെന്ന് ശാക്കിർ പറഞ്ഞു.