യുവതികളുടെ ശബരിമലപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി വ്യാഴാഴ്ച നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസ്റുദ്ദീന്‍. സാധാരണപോലെ വ്യാഴാഴ്ചയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 93 സംഘടനകളുമായി ആലോചിച്ചാണ് തീരുമാനം.
മുഖ്യമന്ത്രിയോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോടും തങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കില്ലയെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും ടി. നസ്റുദ്ദീന്‍ പറഞ്ഞു.