യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച്ച നടത്തി.
ഇരുരാജ്യങ്ങളുടെയും പരസ്പര താൽപര്യമുള്ള വിഷയങ്ങളും സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകളും നേതാക്കൾ ചർച്ചയിൽ പങ്കുവെച്ചു.
അബുദാബിയിൽ നടന്ന കൂടിക്കാഴ്ച്ച ഗാസയിൽ സ്ഥിരമായ വെടിനിർത്തലിൻ്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഗസ്സയിൽ ഉടനടി വെടിനിർത്തൽ കൈവരിക്കുന്നതിനും സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇരുവരും വ്യക്തമാക്കി. ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ അടിസ്ഥാനത്തിൽ ശാശ്വതമായ സമാധാനം കൈവരിക്കുന്നത് സംബന്ധിച്ച ആഗ്രഹവും നേതാക്കൾ പങ്കുവെച്ചു.