സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി

Ahead of forming the government, Narendra Modi tendered his resignation letter to the President

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി സ്വീകരിച്ച രാഷ്ട്രപതി ,പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ കാവല്‍ മന്ത്രിസഭയില്‍ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു.

രാജിക്കത്ത് നല്‍കിയതിന് പിറകെ മോദി ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് രാഷ്ട്രപതി ഭവനിലെത്തും മുന്‍പ് പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം ചേര്‍ന്നിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപികരണത്തിനായി മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് നാലിന് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുത്തേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!