ഷാർജയിലെ അഞ്ച് കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ തീയെ പ്രതിരോധിക്കുന്ന ക്ലാഡിംഗുകൾ ഉപയോഗിച്ച് മാറ്റി. എമിറേറ്റിലെ ബൃഹത്തായ പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി മറ്റ് കെട്ടിടങ്ങളുടെ പണികൾ പുരോഗമിക്കുകയാണെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ടെക്‌നിക്കൽ സർവീസസ് ഡയറക്ടർ ഖലീഫ അൽ സുവൈദി പറഞ്ഞു.
ഷാർജ ഭരണാധികാരി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 100 മില്യൺ ദിർഹത്തിൻ്റെ പദ്ധതി, നിലവിലുള്ള കെട്ടിടങ്ങൾ അഗ്‌നി-സുരക്ഷിതമാക്കുന്നതിന് സർക്കാർ ചെലവ് വഹിക്കുന്ന ആദ്യത്തെ പദ്ധതിയാണ്. അതിൻ്റെ ആദ്യ ഘട്ടത്തിൽ, തീപിടുത്തത്തിന് സാധ്യതയുള്ള മുൻഭാഗങ്ങളുള്ള 40 കെട്ടിടങ്ങളാണ് ലക്ഷ്യമിടുന്നത്.
“തീപിടുത്തത്തിൻ്റെ അപകടസാധ്യതയിൽ നിന്ന് താമസക്കാരെ സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെട്ടിടങ്ങളിൽ നിന്ന് അലൂമിനിയം പാനലുകൾ നീക്കം ചെയ്യുകയും പകരം ഫയർ-സേഫ് മെറ്റീരിയലുകൾ സ്ഥാപിക്കുകയും ചെയ്യും. അലുമിനിയം ക്ലാഡിംഗുകൾ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ മിനിറ്റുകൾക്കുള്ളിൽ തീ പടർന്നേക്കാം. 2016ൽ ഷാർജ മുനിസിപ്പാലിറ്റി ഉയർന്ന കെട്ടിടങ്ങളിൽ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു