ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ നടത്തിയ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ ന് തിരശീല വീണു. മാർച്ചിൽ IPL നോട് അനുബന്ധിച്ചു ആരംഭിച്ച മത്സരത്തിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. IPL ലെ ഓരോ match ലെയും വിജയികളെ പ്രെഡിക്ട് ചെയ്യുക എന്നതായിരുന്നു മത്സരം.
IPL ഫൈനൽ മത്സരത്തിലെ Title winner, Purple Cap winner, Orange Cap winner, most valuable player എന്നി പ്രെഡിക്ഷനുകൾ നടത്തിയവരിൽ നിന്നും തിരഞ്ഞെടുത്ത വിജയികൾക്ക് മെഗാ സമ്മാനമായി നാല് ഐ ഫോൺ 15 പ്രൊ മാക്സ് ആണ് ലഭിക്കുക. അതുകൂടാതെ IPL ഫാൻ വീഡിയോ ഷെയർ ചെയ്യുന്നതിലൂടെ തിരഞ്ഞെടുത്തവർക്കു 5 സാംസങ് ഗാലക്സി ഫോണുകളും ലഭിക്കും. IPL ലെ ഓരോ മത്സരത്തിന്റെയും വിജയികളുടെ പ്രവചനത്തിലൂടെ ശരിയുത്തരം നല്കുന്നവരിൽ നിന്നും ഒരാൾക്ക് ഓരോ സ്മാർട്ട് വാച്ചുകൾ വീതം സമ്മാനം നൽകുന്നതിലൂടെ 71 വിജയികളെ കണ്ടെത്തി.
കാത്തിരിപ്പിന് വിരാമമിട്ടു കഴിഞ്ഞ ദിവസമാണ് വിജയികളെ പ്രഖ്യാപിച്ചത്. മെഗാ സമ്മാനമായ ഐ ഫോൺ 15 പ്രൊ മാക്സ് ന് അർഹരായവർ Title Winner പ്രെഡിക്ഷനിലൂടെ EJAJ HAMSA, Purple Cap Winner പ്രെഡിക്ഷനിലൂടെ Akhil Krishna, Orange Cap Winner പ്രെഡിക്ഷനിലൂടെ Kishor Kulangara Chandran, Most Valuable Player പ്രെഡിക്ഷനിലൂടെ Halikul jaman എന്നിവരാണ്. ഫാൻ വീഡിയോ ഷെയർ ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്ത വിജയികൾക്ക് 5 സാംസങ് ഗാലക്സി ഫോണുകളും നൽകും . തുടർന്നും ഇത്തരത്തിൽ ജാനപങ്കാളിത്തമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്ന് എബിസി മാനേജ്മന്റ് അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂൺ 10 ന് വിതരണം ചെയ്യും