ജൂൺ 3 തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഭാഗികമായി അടച്ചിട്ട ദുബായ് മറീനയിലെ ബരാസ്തി ബീച്ച് ബാർ വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ബരാസ്തി ബീച്ച് ബാറിന്റെ ഒരു ഭാഗം അടച്ചിടുമെന്നാണ് അറിയിച്ചിരുന്നത്.
ബരാസ്തിയുടെ താപനില നിയന്ത്രിത പൂൾ (temperature controlled pool ) നാളെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് പൊതുജനങ്ങൾക്കായി തുറക്കും. വേദിയിലേക്കുള്ള പ്രവേശനം സൗജന്യമായി തുടരും, അതിഥികൾക്ക് സൺ ലോഞ്ചറുകളിലേക്കും കുടകളിലേക്കും സൗജന്യ ആക്‌സസ് ലഭിക്കും.