Search
Close this search box.

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.

A native of Malappuram who was undergoing treatment died after a gas cylinder exploded in the UAE.

ഉമ്മുൽഖുവൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്‌ദുൽറഹ്‌മാൻ (61) മരിച്ചു.

ഗ്യാസ് സിലിണ്ടർ പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്ന് തീപിടിക്കുകയായിരുന്നു. രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കാൻ പോയതായിരുന്നു. ലൈറ്റിൻറെ സ്വിച്ച് ഓണാക്കിയപ്പോൾ പൊട്ടി ത്തെറിക്കുകയിരുന്നു. ഗുരുതര പൊള്ളലേറ്റ അബ്‌ദുൽറഹ്‌മാനെ ആദ്യം ഉമ്മുൽഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് അബുദാബി മഫ്റഖ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

27 വർഷമായി പ്രവാസിയായ ഇദ്ദേഹം ഉമ്മുൽ ഖുവൈനിൽ മധുരപലഹാരം വിൽക്കുന്ന കട നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!