വിമാനത്തിലെ സീറ്റുകൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും കഴിയുന്ന AI- പവർ റോബോട്ടുകളെ വികസിപ്പിക്കാനൊരുങ്ങിഎമിറേറ്റ്സ് എയർലൈൻ. 90 ഡിഗ്രിയിൽ തിരിയാൻ കഴിയുന്ന കൈകളോട് കൂടിയ റോബോട്ടുകൾക്കു വിമാനത്തിനുള്ളിൽ എല്ലാ ഭാഗങ്ങളും വൃത്തിയാക്കാൻ കഴിയും. സീറ്റ് പോക്കറ്റുകളിൽ യാത്രക്കാർ മറന്നുവക്കുന്ന സാധങ്ങൾ വിട്ടുപോകാതെ പരിശോധിക്കാനും ഈ റോബോട്ടുകൾക്ക് കഴിയും.കൂടാതെ യാത്രക്കാര്‍ വിമാനത്തില്‍ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ ട്രേകള്‍ നീക്കം ചെയ്യാനും സാധിക്കും.
എമിറേറ്റ് എയര്‍ലൈന്‍ ആസ്ഥാനത്ത് നടന്ന നൂതന സാങ്കേതിക വിദ്യാ പ്രദര്‍ശനത്തിലാണ് AI പവറിൽ പ്രവര്‍ത്തിക്കുന്ന ക്ലീനിങ് റോബോട്ടുകളെ അവതരിപ്പിച്ചത്.
എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ഈ സംവിധാനം വൈകാതെ വിമാനങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പിന്റെ ടെക്നോളജി ഫുച്ചേർസ് ആൻഡ് ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് കീനൻ ഹംസ പറഞ്ഞു.