Search
Close this search box.

യുഎഇയിൽ കോർപറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള സമയം ജൂൺ 30 ന് അവസാനിക്കും. വൈകിയാൽ പിഴ.

The deadline for completing corporate tax registration in the UAE is June 30. Late penalty.

2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകിയ ലൈസൻസുള്ള കോർപ്പറേറ്റ് നികുതിക്ക് വിധേയരായ യുഎഇ നിവാസികൾക്ക് ഇഷ്യൂചെയ്ത വർഷം പരിഗണിക്കാതെ തന്നെ ജൂൺ 30നകം കോർപ്പറേറ്റ് ടാക്‌സ് രജിസ്ട്രേഷൻ അപേക്ഷ സ ർപ്പിക്കാമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (FTA ) ഓർമ്മിപ്പിച്ചു.

ഈവർഷം മാർച്ച് ഒന്നിനകം ലൈസൻസ് ഇല്ലാത്ത നിയമപരമായ വ്യക്തികൾക്ക് അതിന്റെ സ്ഥാപകർ, ഉടമകൾ, ഡയറക്ടർമാർ എന്നിവരിൽ നിന്ന് അംഗീകൃത സ്ഥാപനങ്ങൾ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുള്ള സമയപരിധി മെയ് 31 ന് അവസാനിച്ചു.

യുഎഇയിൽ നിയമപരമായ വ്യക്തികൾക്കും രാജ്യത്ത് ഫലപ്രദമായി കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിദേശ സ്ഥാപനങ്ങൾക്കും കോർപറേറ്റ് നികുതി-ബാധകമാണ്.

മൂന്ന് മാർഗങ്ങളിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇമാറ ടാക്സ് എന്ന പ്ലാറ്റ്‌ഫോം വഴിയോ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ അംഗീകൃത ടാക്സ് ഏജന്റുമാർ വഴിയോ രജിസ്റ്റർ ചെയ്യാം .

തസ്ഹീൽ സർക്കാർ സേവനകേന്ദ്രം വഴിയും രജിസ്റ്റർ ചെയ്യാൻ സംവിധാനമുണ്ട്. ഒരു വ്യക്തിക്ക് രണ്ടു സ്ഥപനങ്ങളുണ്ടെങ്കിൽ ആദ്യം തുടങ്ങിയ സ്ഥാപനത്തിന്റെ കാലാവധിയാണ് നികുതി രജിസ്ട്രേഷന് പരിഗണിക്കുകയെന്നു അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!