ബലിപെരുന്നാളിന്റെ അനുഷ്ടാനങ്ങളിൽ ഒന്നായ മൃഗബലിക്ക് അംഗീകൃത കശാപ്പു ശാലകളെ സമീപിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. സുരക്ഷിതവും ശുചിത്വമുള്ളതുമായ കാശാപ്പുശാലകളിലാവണം മൃഗബലി നൽകേണ്ടത്.
മൃഗങ്ങൾക്കും മനുഷ്യർക്കുമിടയിൽ രോഗവ്യാപനം ഉണ്ടാവുന്നത് തടയാനും അംഗീകൃതവും ശുചിത്വവും ആധുനിക സംവിധാനങ്ങളും ഉള്ള കശാപ്പ് ശാലകളെ സമീപിക്കണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്.
37000ത്തോളം മൃഗബലികൾ നടത്താനുള്ള സൗകര്യങ്ങളാണ് അബുദാബി മുനിസിപ്പാലിറ്റി സജ്ജീകരിച്ചിട്ടുള്ളത് എല്ലാദിവസവും രാവിലെ 6 മുതൽ വൈകിട്ട് 5.30 വരെയാണ് അബുദാബിയിൽ കശാപ്പുശാലകൾ പ്രവർത്തിക്കുക.