അബുദാബിയിലെ പൊതു,സ്വകാര്യബസുകളിലെ ജനലുകളിൽ പരമാവധി 30 % ഫിലിമുകൾ ഒട്ടിക്കുന്നതിന് അബുദാബി മൊബിലിറ്റി പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌പോർട്ട് വകുപ്പ് അനുമതി നൽകി.
ഈ തീരുമാനം അബുദാബിയിലെ സ്വകാര്യ, പൊതു ബസുകളിലെ സ്വകാര്യതയും സൗകര്യവും വർദ്ധിപ്പിക്കുന്നതോടൊപ്പം വാഹനത്തിനുള്ളിലെ താപനില കുറയ്ക്കുകയും യാത്രക്കാരെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
അതേസമയം, ഡ്രൈവറുടെ കാഴ്‌ചയെ ബാധിക്കുമെന്നതിനാൽ മുൻവശത്തെ ചില്ലിൽ യാതൊരുവിധ മാറ്റവും അനുവദിക്കില്ല. എമിറേറ്റിലുടനീളമുള്ള ബസ് യാ ത്രികരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം.
Read more: https://t.co/slkQFPNChS
— مكتب أبوظبي الإعلامي (@ADMediaOffice) June 8, 2024