നാളെ 2024 ജൂൺ ഒൻപത് ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള മൂന്നു മണിക്കൂർ ദുബായില്‍ ബിരിയാണി പ്രിയർക്കുള്ളതാണ് . ഇത്രയും കാലം പലതരം ബിരിയാണി കഴിച്ച നിങ്ങൾക്ക് സ്വാദിഷ്ഠതയെ തിരിച്ചറിയാൻ കിട്ടിയ കഴിവുകൾ ആ മൂന്നു മണിക്കൂറിനിടയിൽ വിലമതിക്കപ്പെടും . അതേ ..നിങ്ങൾ രുചിച്ച് പറയുന്ന അഭിപ്രായങ്ങൾ അനുസരിച്ചാകും അത് പാകം ചെയ്തെടുത്തവർക്ക് സമ്മാനം ലഭിക്കുക.
വാശിയേറിയ ബിരിയാണി പാചക മത്സരത്തിൽ നിങ്ങളാണ് വിധികർത്താക്കൾ.
ഇതുവരെ നിങ്ങൾ പണം കൊടുത്തു ബിരിയാണി കഴിച്ചുപോകുകയായിരുന്നുവെങ്കിൽ ഇവിടെ നിങ്ങൾക്ക് സ്വന്തം അടുക്കളയിൽ നിന്നെന്നപോലെ ഇഷ്ടം പോലെ ബിരിയാണി കഴിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടാനും ഉള്ള അവസരമാണ് ഒരുങ്ങുന്നത് .
100 ല്‍ അധികം എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേർ ആണ് മത്സരാർത്ഥികൾ . അപ്പോൾ ആരാണ് ”പാചക റാണി ‘ ? എന്നറിയാനുള്ള ഈ മത്സരം കടുത്തതാകും. കാഴ്ചക്കരായി എത്തുന്നവർക്കും വിധി പ്രസ്താവത്തിനു ശേഷം ആവശ്യം പോലെ ബിരിയാണി കഴിച്ചുമടങ്ങാം.
യു എ ഇ യിലെ പ്രമുഖ റെസ്റ്റോറന്റുകളിലും വീടുകളിലും ഉപയോഗത്തിലിരിക്കുന്ന പേരുകേട്ട” ഫുഡ് ഗേറ്റ് ” ബ്രാൻഡ് ജീരകശാല അരിയാണ് മത്സരത്തിനും ഉപയോഗിക്കുന്നത്. കൂടാതെ ഈ ബ്രാൻഡ് ഏർപ്പെടുത്തിയിട്ടുള്ള ഒരു സർപ്രൈസ് ഗിഫ്റ്റും കാത്തിരിക്കുന്നുണ്ട് . കുറെയേറെപ്പേർക്ക് കഴിക്കാൻ ആവശ്യമായ ബിരിയാണി വയ്ക്കുന്നതിന് വേണ്ടിവരുന്നത്ര ഫുഡ് ഗേറ്റ് ജീരകശാല അരിയും മിൽമ നെയ്യും മറ്റ് ഇൻഗ്രിഡിയൻസും അടങ്ങുന്ന 50 ദിർഹം വിലയുള്ള കിറ്റ് ഇവിടെ 25 ദിർഹമിന് നൽകുന്നു .
ബിരിയാണി പാചക മത്സരം നടക്കുന്ന മൂന്നു മണിക്കൂറിനുള്ളിൽ ( വൈകുന്നെരം അഞ്ചു മുതല്‍ ഏഴു മണിവരെ ) മാത്രമായിരിക്കും ഈ ഓഫർ ഉണ്ടായിരിക്കുക .
ഇത് ലഭ്യമാക്കുന്നതിന് മത്സരം നടക്കുന്ന ദുബായ് മുഹ്സിന 4 ല്‍ ഉള്ള ‘ തലാൽ മാർക്കറ്റി’ ല്‍ നിന്ന് 50 ദിർഹത്തിന് സാധനങ്ങൾ വാങ്ങിയാൽ മതി. ആ സമയം തന്നെ 25 ദിർഹത്തിന് 50 ദിർഹം വിലവരുന്ന ഒരു ബിരിയാണിക്കിറ്റ് സ്വന്തമാകുന്നു .
വിതരണ സമയവും കിറ്റുകളും പരിമിതമാണെന്നതിനാൽ തലാൽ മാർക്കറ്റിൽ നേരത്തെ തന്നെ എത്തിച്ചേരാൻ ഓർമ്മിപ്പിക്കുന്നു .