നരേന്ദ്രമോദി തുടർച്ചയായ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ നരേന്ദ്രമോദി രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പം എത്തി.
ഞായറാഴ്ച വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ ആരംഭിച്ച മുൻ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിജെപി മുൻ ദേശീയ അധ്യക്ഷന്മാരായ രാജ് നാഥ് സിങ് രണ്ടാമതും അമിത് ഷാ മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്തു.





