Search
Close this search box.

യുഎഇയിൽ പുകവലി നിരോധന നടപടിക്രമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം

The ministry has asked for disciplinary action against employees who violate the no-smoking procedures in the UAE

പുകവലി നിരോധന നടപടിക്രമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ‘പുകയില രഹിത’ നയങ്ങൾ നടപ്പിലാക്കുന്ന കമ്പനികളോട് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ആവശ്യപ്പെട്ടു.

പുകവലിക്കാരനെ ആദ്യം കമ്പനിയുടെ പുകയില രഹിത ജോലിസ്ഥല നയത്തെക്കുറിച്ച് അറിയിക്കുകയും രേഖാമൂലമുള്ള അറിയിപ്പ് നൽകുകയും വേണമെന്നും നിയമം ലംഘിക്കുന്ന വ്യക്തിയുടെ പേരും സംഭവ സ്ഥലം, സമയം, അനന്തരഫലങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന ഒരു രേഖ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

കമ്പനികൾക്കായി മന്ത്രാലയം പുകയില രഹിത ജോലിസ്ഥല ഗൈഡ് പുറത്തിറക്കിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം. ഒരു ‘പുകയില രഹിത കമ്പനിയിൽ അല്ലെങ്കിൽ ഒരു കേന്ദ്രത്തിൽ പുകയിലയുടെ ഒരു രൂപത്തിലുള്ള വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല.

അത്തരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ, ഔട്ട്ഡോർ, പാർക്കിംഗ് ഏരിയകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ എവിടെയും പുകവലി അനുവദിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!