ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിനുള്ളിൽ “പീക്ക് പിരീഡുകളിൽ” യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന് അധികൃതർ ഇന്ന് അറിയിച്ചു.
യാത്രയയപ്പിന് കൂടെ വരുന്നവരെ എയർപോർട്ടിനകത്തേക്ക് പീക് ടൈമിൽ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു. “ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലെ ആഗമന കോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,” വേനൽക്കാല യാത്രാ തിരക്കിന് മുന്നോടിയായി പുറത്തിറക്കിയ ഒരു ഉപദേശത്തിൽ ദുബായ് എയർ പോർട്സ് പറഞ്ഞു