അജ്മാനിലെ മലയാളികളുൾപ്പടെയുള്ള മൽസ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം പെരുന്നാൾ സമ്മാനം.

Festive gift of 50 lakh dirhams to fishermen including Malayalees in Ajman.

അജ്‌മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മൽസ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. ഈ സംഭാവന കേവലം അമ്പത്തിക സഹായം മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമാണെന്ന് അധികൃതർ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ പൃരോഗതിയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചുവടുവയ്പ്പാണ് സംഭാവന. മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും ഇത് മാന്യമായ ജീവിതം ഉറപ്പാക്കുന്നുവെന്ന് അജ്‌മാൻ കിരീടാവകാശിയുടെ ഓഫീസ്തലവനും അജ്‌മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംസാലി പറഞ്ഞു.

ഈ പിന്തുണ മൽസ്യബന്ധന തൊഴിൽ മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉപകരിക്കും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഈ മേഖലയിൽ ജോലി ചെയ്യ്യുന്നുണ്ട്. ആർക്കൊക്കെ ഏതുരീതിയിലാണ് പണം വിതരണം ചെയ്യ്യുക തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!