അബുദാബിയിലെ ജനസംഖ്യ ഏകദേശം 38 ലക്ഷത്തിനടുത്ത് എത്തിയതായി ഏറ്റവും പുതിയ സെൻസസ് കണക്കുകൾ വെളിപ്പെടുത്തുന്നു
പുതിയ കണക്ക് പ്രകാരം സ്ത്രീകളേക്കാൾ ഇരട്ടി പുരുഷന്മാർ ആണുള്ളത്. കഴിഞ്ഞ വർഷത്തെ അബുദാബി സെൻസസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ.
അബുദാബിയിലെ സ്റ്റാറ്റിസ്റ്റിക്സ് സെൻ്ററിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 3,789,860 ആളുകൾ എമിറേറ്റിൽ താമസിക്കുന്നുണ്ടെന്നും അവരിൽ 67 ശതമാനം പുരുഷന്മാരുമാണ്.അബുദാബി മീഡിയ ഓഫീസ് പ്രകാരം അബുദാബിയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 33 ആയിരുന്നു.