മുഖത്തു സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വ്യക്തിഗത ഫോട്ടോ അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആവശ്യപ്പെട്ടു.
പാസ്സ്പോർട്ട് കിട്ടിയശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം. ഇത്തരക്കാർ യാത്ര ചെയ്യുമ്പോൾ എമിഗ്രേഷൻ കൗണ്ടറുകളിൽ കൂടുതൽ പരിശോധന വേണ്ടി വരും. ചിലപ്പോൾ ഫ്ലൈറ്റ് തന്നെ നഷ്ടപ്പെടാൻ ഇത് ഇടയാക്കുകയും ചെയ്യും. അതൊഴിവാക്കാൻ വേണ്ടിയാണ് GDRFA നിർദ്ദേശം നൽകുന്നത്.