കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു. മരിച്ച 40 പേരിൽ ആകെ 21 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 11 പേരാണ് മലയാളികൾ ഉള്ളത്. വിവിധ ആശുപത്രികൾ വെച്ചാണ് ഇവർ മരിച്ചത്.
ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലശേരി, സ്റ്റീഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ് എന്നിവരാണ് നിലവിൽ തിരിച്ചറിഞ്ഞ മലയാളികൾ. മലയാളികളടക്കം അമ്പതോളം പേർ താമസിച്ചിരുന്ന കെട്ടിടത്തിന് ഇന്ന് പുലര്‍ച്ചെ നാലോടെയാണു തീപിടിച്ചത്.