ഈദ് അൽ അദ്ഹ അവധി പ്രമാണിച്ച് ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അബുദാബിയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ജൂൺ 15 മുതൽ 18 വരെ ഡാർബ് ടോൾ ഗേറ്റുകൾ വഴിയുള്ള യാത്രയും സൗജന്യമായിരിക്കും.
ജൂൺ 19 ബുധനാഴ്ച മുതൽ പണമടച്ചുള്ള പാർക്കിംഗ് പുനരാരംഭിക്കും.