യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ രാവിലെ നടക്കുന്ന ഈദ് അൽ ഫിത്തർ നമസ്കാര സമയങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് അബുദാബിയിൽ രാവിലെ 6:43 നും, ദുബായിൽ രാവിലെ 6:40 നും, ഷാർജയിലും അജ്മാനിലും രാവിലെ 6:39 നും, ഉമ്മുൽ ഖുവൈനിൽ 6:39 നും റാസൽഖൈമയിലും രാവിലെ 6:37നും, ഫുജൈറയിൽ രാവിലെ 6:36 നും ആയിരിക്കും നമസ്കാര സമയങ്ങൾ.
ഇന്ന് മാർച്ച് 18 ബുധനാഴ്ച്ച വൈകീട്ട് യു എ ഇയിൽ ചന്ദ്രക്കല ദൃശ്യമായാൽ നാളെ മാർച്ച് 19 വ്യാഴാഴ്ച്ച ആയിരിക്കും പെരുന്നാൾ (ഈദ് അൽ ഫിത്തർ) വരിക. ഇന്ന് ചന്ദ്രക്കല ദൃശ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 19 വെള്ളിയാഴ്ച്ച ആയിരിക്കും പെരുന്നാൾ.






