Search
Close this search box.

ദുബായ് RTAക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ പഞ്ചനക്ഷത്ര റേറ്റിങ്

ദുബായ് റോഡ് ഗതാഗത അതോറിറ്റിക്ക് (RTA) ബ്രിട്ടീഷ് കൗൺസിലിന്റെ പഞ്ചനക്ഷത്ര റേറ്റിങ്. തൊഴിൽ അന്തരീക്ഷത്തിലും നിർമാണ സ്ഥലങ്ങളിലും മികച്ച ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാണ് ഈ ബഹുമതി.

തൊഴിൽപരമായ ആരോഗ്യ , സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആർ.റ്റി.എ. യുടെ സ്ഥാനവും പദ്ധതിയും അടയാളപ്പെടുത്തുന്നതാണ് നേട്ടം. മികവിനും സുസ്ഥിരതക്കുമുള്ള ആർ.റ്റി.എ. യുടെ പരിശ്രമങ്ങളുടെ തെളിവാണ് പഞ്ചനക്ഷത്ര റേറ്റിങ് നേട്ടമെന്ന് സേഫ്റ്റി, റിസ്ക് റെഗുലേഷൻ ആൻഡ് പ്ലാനിംഗ് വകുപ്പ് ഡയറക്ടർ നദ ജാസിം പറഞ്ഞു.

57 ഘടകങ്ങൾ വിലയിരുത്തിയാണ് ബ്രിട്ടീഷ് കൗൺസിൽ റേറ്റിങ് നടത്തിയിരിക്കുന്നത്. അതോടൊപ്പം 14 സ്ഥലങ്ങളിൽ പരിശോധനകളും നടത്തിയിട്ടുണ്ട്. ഇവയിൽ 96 ശതമാനം മാനദണ്ഡങ്ങൾ പാലിച്ചതായാണ് കണ്ടെത്തൽ. 92 ശതമാനമാണ് പഞ്ചനക്ഷത്ര റേറ്റിങ് ലഭിക്കാൻ ആവശ്യമായിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!