ദുബായിൽ വരും വർഷങ്ങളിൽ യാത്രക്കാർക്കായി കൂടുതൽ സ്റ്റേഷനുകൾ നൽകി ദുബായ് മെട്രോ സർവീസ് വിപുലീകരിക്കാൻ ഒരുങ്ങുന്നു.
നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ പ്രവർത്തിക്കുന്ന 64 സ്റ്റേഷനുകൾ 2030-ഓടെ 140 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള 96 സ്റ്റേഷനുകളായി ഉയർത്താനാണ് വിപുലീകരണം ലക്ഷ്യമിടുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെയും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിൻ്റെയും കാഴ്ചപ്പാടിന് കീഴിലാണ് ഈ പദ്ധതി വരുന്നത്.
പൊതുഗതാഗതത്തിൻ്റെ വിഹിതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ പ്രതിശീർഷ 16 ടണ്ണായി കുറയ്ക്കുക, നടത്തം പ്രോത്സാഹിപ്പിക്കുന്നതിന് പൊതു ഇടങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തണലുള്ള പ്രദേശങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളിൽ ചിലത്.