ഒരാൾ മരിച്ചു; പരക്കെ സംഘർഷം

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് പന്തളത്ത് നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റയാൾ മരിച്ചു. കുരമ്പാല സ്വദേശി ചന്ദ്രൻ ഉണ്ണിത്താനാണ് മരിച്ചത്. സിപിഎം ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ‌ പരുക്കേറ്റാണ് ചന്ദ്രൻ മരിച്ചതെന്ന് ബിജെപി- ആർഎസ്എസ് നേതൃത്വം ആരോപിച്ചു. ഇതിനിടെ കല്ലേറിൽ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ശബരിമലയിൽ യു​വ​തികൽ ദർശനം നടത്തിയതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി വൻ അക്രമസംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളും മ​റ്റും അ​ടി​ച്ചു ത​ക​ർ​ത്തു. റോ​ഡു​ക​ളി​ൽ തീ​യി​ട്ടും മ​റ്റും ഗ​താ​ഗ​ത​ത​ട​സ്സം സൃ​ഷ്​​ടി​ച്ചു. ക​ട​ക​ൾ കൈ​യേ​റി. സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ മു​ന്നി​ൽ സി.​പി.​എം-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏറ്റുമുട്ടി. മ​ഹി​ള​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെഓഫീസിലേക്ക് ​ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​യാ​നും ശ്ര​മം. ബി.​ജെ.​പി, യു​വ​മോ​ർ​ച്ച പ്ര​ക​ട​ന​ത്തി​നി​ടെ അ​ക്ര​മ​ത്തി​ൽ അ​ഞ്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​ർ​ദ​ന​മേ​റ്റു. കാ​മ​റ​ക​ളും മൈ​ക്കു​ക​ളും ന​ശി​പ്പി​ച്ചു. മ​റ്റി​ട​ങ്ങ​ളി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​ക്ര​മം ന​ട​ന്നു. പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു.

കോഴിക്കോട് ശബരിമല യുവതീ പ്രവേശനത്തിൽ ആഹ്ലാദം പങ്കിടാൻ ഒത്തുചേർന്ന ഇരുപതോളം മാത്രം വരുന്ന സാമൂഹ്യ പ്രവർത്തകർക്ക് നേരെ ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടം അക്രമം അഴിച്ചു വിട്ടു. സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലും സാമൂഹ്യ പ്രവത്തകരുടെയും വിവിധ സ്ത്രീ-ദളിത് സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിലേക്ക് മഹിളാ മോർച്ചക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് ഇടപെട്ട് അവരെ സ്ഥലത്തുനിന്നും മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!