അബുദാബിയിൽ കാഴ്ച്ച നഷ്ടപ്പെട്ട് ജോലിയില്ലാതെ കഴിയുകയായിരുന്ന തൃശൂർ സ്വദേശി എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.

A native of Thrissur, who lost his eyesight in Abu Dhabi and was living without a job, returned home with the help of the embassy.

അബുദാബിയിൽ കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട് രണ്ടര വർഷത്തെ ദുരിതജീവിതത്തിന് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തൃശൂർ സ്വദേശി സുനിൽ ഇന്നലെ നാട്ടിലേക്ക് മടങ്ങി.

2022ൽ ജോലി അന്വേഷിച്ച് അബുദാബിയിലെത്തിയതായിരുന്നു സുനിൽ. അന്വേഷണങ്ങൾക്കൊടുവിൽ തൊഴിലൊന്നും ലഭിക്കാതെ വന്നപ്പോൾ തിരിച്ചുപോകാൻ പണമില്ലായി,

പിന്നീട് നിയമലംഘകനായി വിവിധ എമിറേറ്റുകളിലായി കഴിയുന്നതിനിടെ ഗ്ലൗക്കോമ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്‌ച പൂർണമായും രണ്ടാമത്തെ കണ്ണിന്റെ കാഴ്‌ച ഭാഗികമായും നഷ്‌ടപ്പെട്ടു. വിസാ കാലാവധി കഴിഞ്ഞതിനുള്ള പിഴ അടയ്ക്കാൻ പണമില്ലാത്തതിനാൽ നാട്ടിലേക്കു പോകാനും സാധിച്ചില്ല. പിന്നീട് പലരുടെയും സഹായത്തോടെ ദിവസങ്ങൾ തള്ളിനീക്കുകയും ഇന്ത്യൻ എംബസിയുടെ സഹായം തേടുകയുമായിരുന്നു.

പിന്നാലെ നിയമ നടപടി പൂർത്തിയാക്കി രണ്ടര വർഷത്തിന് ശേഷം ഇന്നലെയാണ് സുനിൽ നാട്ടിലേക്കു മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!