തൊഴിൽ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തി. എക്സ്പാറ്റ് ഇൻസൈഡർ 2024 തയാറാക്കിയ ഏറ്റവും പുതിയ പ്രവാസി സർവേയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് തൊഴിൽ ജീവിതത്തിൽ പ്രവാസികൾക്ക് സന്തോഷം നൽകുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഡെന്മാർക്ക് ആണ്. സൗദി അറേബ്യക്കു പിന്നാലെ മൂന്നാം സ്ഥാനത്ത് ബെൽജിയം ആണ്.നെതർലാന്റ്സ്, ലക്സംബർഗ്, യു.എ.ഇ, ഓസ്ട്രേലിയ, മെക്സിക്കോ, ഇന്തോനേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
174 രാജ്യങ്ങളിൽ ജീവിക്കുന്ന 175 രാജ്യങ്ങളിൽ നിന്നുള്ള 12,500 പ്രവാസികൾക്കിടയിൽ അഭിപ്രായ സർവേ നടത്തിയാണ് എക്സ്പാറ്റ് ഇൻസൈഡർ തൊഴിൽ ജീവിതത്തിൽ പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.