റെഡ് സിഗ്നൽ അവഗണിച്ചു ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതിനെ തുടർന്നുണ്ടായ അപകടത്തിന്റെ വീഡിയോ പങ്കുവച്ച് അബുദാബി പോലീസ്. ജംഗ്ഷനിൽ എത്തിയ എസ്.യു.വി. വാഹനം റെഡ് സിഗ്നൽ മറികടന്ന് എതിർദിശയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയേറ്റ വാഹനം രണ്ടു തവണ മലക്കം മറിഞ്ഞ ശേഷമാണ് നിന്നത്. റെഡ് സിഗ്‌നൽ ലംഘനത്തിന് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലിനും കാരണമാകുമെന്ന് പോലീസ് അറിയിച്ചു. വാഹനം വിട്ടുകിട്ടുന്നതിന് അമ്പതിനായിരം ദിർഹം നൽകേണ്ടിവരുമെന്നും മൂന്നുമാസത്തിനകം ഈ പിഴ അടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യ്യുമെന്നും അധികൃതർ വ്യക്തമാക്കി.
അശ്രദ്ധമായും അലക്ഷ്യമായുമുള്ള ഡ്രൈവിങ്ങിന് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. ജംഗ്ഷനുകളിൽ വാഹനം നിർത്തുമ്പോൾ ട്രാഫിക് ലൈറ്റിൽ ശ്രദ്ധ നൽകണമെന്നും ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു. 2023ൽ 352 റോഡ് അപകട മരണങ്ങളാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഗതാഗത സ്റ്റാറ്റിസ്റ്റിക്സ്-2023ൽ വ്യക്തമാക്കുന്നു.
#فيديو | #شرطة_أبوظبي تحذر السائقين من مخاطر الإنشغال أثناء القيادة باستخدام الهاتف وغيرها من السلوكيات اللتي تؤدي إلى فقدان التركيز وهي أحد الأسباب الرئيسية لتجاوز الإشارة الضوئية الحمراء .#تجاوز_الاشارة_الضوئية pic.twitter.com/BB8FJOIVBM
— شرطة أبوظبي (@ADPoliceHQ) July 19, 2024