യുഎഇയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ പുതിയ പദ്ധതി ഉടൻ സഹായകമാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പറഞ്ഞു,
‘ടൂറിസ്റ്റ് വിസകൾക്കുള്ള ആരോഗ്യ ഇൻഷുറൻസ്’ അതിൻ്റെ പുതിയ പദ്ധതികളിൽ ഒന്നാണ്.
ഐസിപി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ വിനോദസഞ്ചാരികളെ പദ്ധതി സഹായിക്കുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.
അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ പരിരക്ഷ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യുഎഇയിലെ എല്ലാ പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള പാക്കേജുകളുടെ വിലനിർണ്ണയവും ഇഷ്യൂവും നിയന്ത്രിക്കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ആരോഗ്യ ഇൻഷുറൻസ് നേടുന്ന പ്രക്രിയ സാധ്യമാക്കും