യു എ യിൽ വിവിധ സ്ഥലങ്ങളിൽ കൂട്ടം കൂടി പ്രതിഷേധിച്ച ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ കോടതി ശിക്ഷ വിധിച്ചു. ബാംഗ്ളാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് യു എ യിൽ പ്രതിഷേധിച്ചത്.
മൂന്ന് പേർക്ക് ജീവ പര്യന്തം തടവും 53 പേർക്ക് 10 വർഷം തടവും ഒരാൾക്ക് 11 വർഷം തടവും നാട് കടത്തലുമാണ് വിധിച്ചത്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത എല്ലാ ഉപകാരണങ്ങളും കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.
പ്രതികളിൽ പലരും ആരോപിക്കപെട്ട കുറ്റങ്ങൾ സമ്മതിച്ചു.
അനധികൃതമായി ഒത്തുകൂടൽ, അസമാധാനം ഉണ്ടാക്കൽ, പൊതു സുരക്ഷ തടസ്സപ്പെടുത്തൽ ഇവ ഓൺലൈൻ മീഡിയകളിൽ വീഡിയോ സഹിതം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതികളെ വിചാരണക്ക് വിധേയമാക്കിയത്.






