കുവൈത്ത് ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തിൽ മരിച്ച നാലംഗ മലയാളികുടുംബത്തിന്റെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.

The bodies of the Malayali family of four who died in a fire in a flat in Kuwait have been brought home.

കുവൈത്തിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.

ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ (42), ഭാര്യ ലിനി ഏലിയാമ്മ (38), മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ഐറിൻ റേച്ചൽ മാത്യൂസ് (14). നാലാം ക്ലാസ് വിദ്യാർഥി ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ മൃതദേഹങ്ങളാണ് കുവൈത്തിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ഇന്ന് രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ബന്ധുക്കളായ സിബി, മാത്യു, ഗ്ലാഡ്‌ജി, അലക്സ‌സ് എന്നിവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചാണ് നാലംഗകുടുംബം മരിച്ചത്.

മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റുന്നതിനു മുൻപായി പൊതുദർശനം നടത്തിയിരുന്നു.ജൂലൈ 25 വ്യാഴാഴ്ച്ച പുലർച്ചെ 5.30ന് വിലാപയാത്രയായി വീട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ 11.30 വരെ പൊതു ദർശനത്തിനായി വയ്ക്കും. തുടർന്ന് ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്കു 2ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ തയാറാക്കിയിട്ടുള്ള കല്ലറയിൽ അടക്കം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!