ഫോട്ടോ : ഇൻസ്റ്റഗ്രാം @Cristiano
ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോയ്‌ക്കൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. ഇൻസ്റ്റഗ്രാം വഴിയാണ് അദ്ദേഹം ചിത്രങ്ങൾ പുറത്തുവിട്ടത്.
റൊണാൾഡോയുടെ ദുബായ് സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങൾ ആണ് ഇവ. റൊണാൾഡോയും മറ്റൊരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റൊണാൾഡോ “ഒരു മഹാനായ കളിക്കാരനും നല്ല സുഹൃത്തും ആണ്” എന്നായിരുന്നു ഷെയ്ഖ് ഹംദാന്റെ കുറിപ്പ്. “മഹത്തായ നിമിഷങ്ങൾ” എന്ന് റൊണാൾഡോയും കുറിച്ചു.
വ്യാഴാഴ്ച മദീനത്ത് ജുമൈറയിൽ നടക്കുന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി കുറച്ചു ദിവസങ്ങൾ ആയി റൊണാൾഡോ ദുബായിയിൽ ഉണ്ട്. ഇക്കുറി ദുബായ്‌ക്കൊപ്പം ആയിരുന്നു താരത്തിന്റെ പുതുവർഷാഘോഷം.