ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി യുഎഇ.
ചൊവ്വാഴ്ച്‌ച പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് സൂചികയിലാണ് യുഎഇ മികച്ച സ്ഥാനം നേടി യത്. 62-ാം സ്ഥാനത്തുനിന്ന് 53 സ്ഥാനം മറികടന്നാണ് യുഎഇ ഒമ്പതാമതെത്തിയത്.
യുഎഇയുടെ പാസ് പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 185ലെത്തിയതോടെയാ ണ് ആഗോള പട്ടികയിൽ യുഎഇ ഒമ്പതാമതെത്തിയത്.
2006ൽ പുറത്തുവിട്ട സൂചികയിൽ യു.എ.ഇ പാ സ്പോർട്ടുമായി വിസ ഫ്രീയായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 152 ആയിരുന്നു.